
കോവിഡിന് ശേഷം ടൂറിസം മേഖല പതിയെ പഴയ രീതിയിലേക്ക് തിരിച്ചെത്തുകയാണ്. കഴിവുള്ളവരെ ആകര്‍ഷിക്കാന്‍ ഇന്‍സെന്റീവൊക്കെ നല്കി ധാരാളം റെസ്റ്റോറന്റുകളും കഫേകളും ആളുകളെ ജോലിക്കെടുക്കുകയാണ്. ഭാവി ജീവനക്കാര്‍ക്ക് നല്കുന്ന വേതന വ്യവസ്ഥയുടെ പേരില്‍ തലക്കെട്ടുകളില്‍ നിറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു കഫേ.
ബ്രൂമിലെ ‘ദി ഗുഡ് കാര്‍ട്ടല്‍’ കഫേ കാപ്പിയുണ്ടാക്കാനും പാനീയങ്ങള്‍ തയ്യാറാക്കാനുമായി ജോലിക്കാരെ ക്ഷണിച്ചിട്ടുണ്ട്. 92,030 ഓസ്ട്രേലിയന്‍ ഡോളറാണ് പ്രതിവര്‍ഷം വേതനം നല്‍കുക. ഇന്ത്യയില്‍ 51 ലക്ഷം രൂപയടുത്ത് വരുമിത്. തൊഴിലവസരങ്ങള്‍ നല്കുന്ന പ്രശസ്തമായ വെബ്സൈറ്റിലും ഫെയ്സ്ബുക്കിലുമാണ് പരസ്യം നല്‍കിയിരിക്കുന്നത്.
ജോലിക്കായി രണ്ടു മാനദണ്ഡമാണ് മുന്നോട്ടുവയ്ക്കുന്നത്- മനോഭാവവവും കൂട്ടായ പ്രവര്‍ത്തനവും. ഇതിനൊപ്പം നിശ്ചിത അളവില്‍ നൈപുണ്യവും ആവശ്യാണ്. ആറുമാസത്തെ പ്രവൃത്തി പരിചയമുള്ളത് അധിക യോഗ്യതയായി പരിഗണിക്കും. തൊഴിലാളിയുടെ മനോഭാവം ശരിയായ രീതിയിലെങ്കില്‍ ജോലിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ പരിശീലനം നല്‍കുമെന്നും കഫേ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]