ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിൽ സംസാരിക്കവെയാണ് ആർഎസ്എസ് മേധാവി **മോഹൻ ഭാഗവത്** സുപ്രധാനമായ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിൽ മുസ്ലിങ്ങളുണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ യഥാർഥത്തിൽ ഹിന്ദുവല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് ഏവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിങ്ങൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കിൽ, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം.
എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ല.
നേരത്തെ ഒരിടത്ത് സംസാരിച്ചിരുന്നു. അവിടെ മുസ്ലിം സഹോദരങ്ങളും ഉണ്ടായിരുന്നു.
അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. ‘നിങ്ങൾ ഹിന്ദു സംഘടനയാണ്.
ഹിന്ദു രാഷ്ട്രം വേണമെന്നാണ് നിങ്ങൾ പറയുന്നത്. അപ്പോൾ മുസ്ലിങ്ങളുടെ സ്ഥിതി എന്താകും? നിങ്ങൾ ഞങ്ങളെ പുറത്താക്കുമോ? എന്നായിരുന്നു ചോദ്യം.
അപ്പോൾ ഞാൻ പറഞ്ഞു. അല്ല, അതല്ല ഹിന്ദുത്വം.
ഏതെങ്കിലും ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലിങ്ങൾ വേണ്ടെന്ന് ചിന്തിച്ചാൽ അയാൾ ഹിന്ദുവല്ല’ – എന്ന് **മോഹൻ ഭാഗവത്** പറഞ്ഞു. ഹരിയാനയിൽ നടന്ന ഒരു സംഭവവും അദ്ദേഹം ഉദാഹരണമായി എടുത്തുപറഞ്ഞു.
ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടായപ്പോൾ യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. എന്നാൽ അന്ന് അവിടെ ആദ്യം എത്തിയത് തങ്ങളുടെ സ്വയം സേവകരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വളരെക്കുറച്ചുപേർ മാത്രമേ അന്ന് രക്ഷപ്പെട്ടിരുന്നുള്ളൂവെന്നും, പരുക്കേറ്റവരെ ചികിത്സിക്കുന്നതും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുവേണ്ട സഹായം ചെയ്യുന്നതും അടക്കം എല്ലാ സഹായങ്ങളും ആർഎസ്എസ് പ്രവർത്തകരാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം, തങ്ങൾക്ക് യാതൊരുവിധ വേർതിരിവുമില്ലെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

