രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും റോഡരികിൽ പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടി.
ഓഗസ്റ്റ് 30-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ നിർദ്ദിഷ്ട റൂട്ടുകളിൽ കർശന നിയന്ത്രണം ബാധകമായിരിക്കും.
ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുംമുഖം – ചാക്ക – ആശാൻ സ്ക്വയർ – ലോക്ഭവൻ റൂട്ടിലും, തുടർന്ന് ആശാൻ സ്ക്വയർ – ഫ്ലൈഓവർ – നിയമസഭയ്ക്ക് മുൻവശം – ജി വി രാജ – മസ്കറ്റ് ഹോട്ടൽ ജംഗ്ഷൻ – ആർ ആർ ലാമ്പ് വരെയുള്ള പാതകളിലും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ഇതിനുപുറമേ, 30-ാം തീയതി ഉച്ചയ്ക്ക് 12.00 മണി മുതൽ അക്കാമ്മ സ്റ്റാച്ച്യു – കെസ്റ്റൺ റോഡ് – ദേവസ്വം ബോർഡ് ജംഗ്ഷൻ – നന്ദൻകോട് – കോർപ്പറേഷൻ പോയിന്റ് – നളന്ദ – പി എം ജി എന്നീ റൂട്ടുകളിലും ഇരുവശങ്ങളിലെയും പാർക്കിങ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31-ാം തീയതി രാവിലെ 5 മണി മുതൽ 09.00 മണി വരെ ലോക്ഭവൻ – വെള്ളയമ്പലം – മ്യൂസിയം – കോർപ്പറേഷൻ പോയിന്റ് – ആർ ആർ ലാമ്പ് – പബ്ലിക് ലൈബ്രറി – ജി വി രാജ – ആശാൻ സ്ക്വയർ – ചാക്ക – ശംഖുംമുഖം – ഡൊമസ്റ്റിക് എയർപോർട്ട് റൂട്ടിലും പാർക്കിങ് കർശനമായി തടഞ്ഞിരിക്കുന്നു. കൂടാതെ, ഇതേ ദിവസം രാവിലെ 5 മണി മുതൽ 09.00 മണി വരെ ലോക്ഭവൻ മുതൽ ആർ ആർ ലാമ്പ് വരെയുള്ള ഭാഗങ്ങളിൽ പ്രഭാതസവാരിക്കായി മ്യൂസിയം, കനകക്കുന്ന് മേഖലകളിൽ എത്തുന്നവരുടെ വാഹനങ്ങളും റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്.
നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റെയിൽവേ സ്റ്റേഷനിലേക്കും ഇന്റർനാഷണൽ, ഡൊമസ്റ്റിക് എയർപോർട്ടുകളിലേക്കും യാത്ര തിരിക്കുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.
തലസ്ഥാന നഗരത്തിലെ പുതിയ ട്രാഫിക് ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അഭ്യർത്ഥിച്ചു. ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്കായി 04712558731, 9497930055 എന്നീ ഫോൺ നമ്പരുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

