പെര്‍നോഡ് റിക്കാര്‍ഡില്‍ നിന്ന് ഏകദേശം 50 കോടി ഡോളറിന് പ്രമുഖ വിസ്കി ബ്രാന്‍ഡായ ഇംപീരിയല്‍ ബ്ലൂ സ്വന്തമാക്കിയതിന് പിന്നാലെ, ഇന്ത്യന്‍ മദ്യവിപണിയില്‍ കൂടുതല്‍ വലിയ ഡീലുകള്‍ക്ക് തയ്യാറെടുത്ത് തിലക്നഗര്‍ ഇന്‍ഡസ്ട്രീസ്. രാജ്യത്തെ മദ്യവിപണിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളും ലയനങ്ങളും വേഗത്തിലാകുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.
രാജ്യത്തെ മദ്യമേഖലയിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ ഭാഗമായി യുണൈറ്റഡ് സ്പിരിറ്റ്സ് നാവോ സ്പിരിറ്റ്സിനെ സ്വന്തമാക്കിയതും, ജോണ്‍ ഡിസ്റ്റിലറീസില് സാസെറാക് കമ്പനി ഓഹരികള്‍ കരസ്ഥമാക്കിയതുമെല്ലാം വിപണിയിലെ ശക്തമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് കൂടുതല്‍ വ്യാപിപ്പിച്ച് വിപണിയില്‍ മുന്‍പന്തിയിലെത്താനാണ് പ്രമുഖ കമ്പനികളുടെ ശ്രമം.
മികച്ച അവസരം ലഭിച്ചാല്‍ ഇംപീരിയല്‍ ബ്ലൂവിന് സമാനമായ മറ്റൊരു വലിയ ഡീല്‍ കൂടി പരിഗണിക്കുമെന്ന് തിലക്നഗര്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമിത് ദഹാനുകര്‍ വ്യക്തമാക്കി. പ്രശസ്തമായ മാന്ഷന് ഹൗസ് ബ്രാന്‍ഡിയുടെ നിര്‍മ്മാതാക്കളായ കമ്പനി, ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള പ്രീമിയം, ലക്ഷ്വറി വിഭാഗങ്ങളിലെ ക്രാഫ്റ്റ് സ്പിരിറ്റുകളിലാണ് നിലവില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വരുമാനത്തില്‍ വന്‍ കുതിപ്പ് ഇംപീരിയല്‍ ബ്ലൂ ഏറ്റെടുത്തത് തിലക്നഗര്‍ ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജൂണ്‍ 30-ന് അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ വരുമാനം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 1026 കോടി രൂപയായി ഉയര്‍ന്നു.
നിലവില്‍ കമ്പനിയുടെ മൊത്തം വില്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ പുതിയ വിസ്കി ബ്രാന്‍ഡില്‍ നിന്നാണ് ലഭിക്കുന്നത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ നല്കുന്ന ഐഡബ്ല്യുഎസ്ആര്‍ ഡാറ്റ പ്രകാരം, 2032-ഓടെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ മദ്യവിപണിയായി ഇന്ത്യ മാറും. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് യുവാക്കള്‍ നിയമപരമായി മദ്യപിക്കാന്‍ അനുമതിയുള്ള പ്രായത്തിലേക്ക് എത്തുന്നതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

