നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കോട്ടയം സ്വദേശികളായ വിനോദസഞ്ചാരികൾ സുരക്ഷിതരായി തുടരുന്നു.
ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന 14 അംഗ സംഘമാണ് യാത്രാമധ്യേ പ്രളയത്തിൽപെട്ടത്. സംഘം നിലവിൽ പൊഖാറയിൽ സുരക്ഷിതരാണെന്നും വരുന്ന 30-ാം തീയതി നാട്ടിൽ തിരിച്ചെത്തുമെന്നും അംഗങ്ങൾ അറിയിച്ചു.
അപകടത്തിൽപെട്ട മലയാളി സംഘത്തിലുള്ള വി.
അഭിറാം നാട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാണ്മഠുവിൽനിന്ന് ക്ഷേത്രത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് പ്രദേശത്ത് മിന്നൽപ്രളയം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് വി. അഭിറാം പറഞ്ഞത് ഇങ്ങനെയാണ്: ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി.
നോക്കി നിൽക്കെ, പെട്ടെന്ന് വെള്ളം കൂടിവരികയായിരുന്നു. ആളുകൾ ഓടിമാറുന്നുണ്ടായിരുന്നു.
ഞങ്ങളുടെ വാഹനം പൊലീസ് തടഞ്ഞു. ആറേഴു മണിക്കൂർ അവിടെ കുടുങ്ങി.
പിന്നെ പൊലീസിന്റെ നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ച് പൊഖാറയിൽ എത്തി. എല്ലാവരും സുരക്ഷിതരാണ്.
30നു നാട്ടിൽ എത്താനാകുമെന്നാണ് പ്രതീക്ഷ.’ ഈ മാസം 23-നാണ് ഇവർ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ നേരിൽ കണ്ടെങ്കിലും വലിയപരീക്ഷണത്തിനൊടുവിലാണ് സംഘം സുരക്ഷിത സ്ഥാനത്ത് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

