സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി Google Messages രംഗത്ത്. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഇനി മുതൽ ചാറ്റ് തീമുകളും പശ്ചാത്തലങ്ങളും ഉപയോക്താക്കൾക്ക് സ്വന്തം താല്പര്യപ്രകാരം മാറ്റിയെടുക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
“Now, you can make every conversation feel uniquely yours by customizing the colors and background wallpapers for individual chats,” the post reads. “Whether you want a favorite family photo behind your main group text or a sleek, minimal color palette for your work contact, the choice is entirely up to you!” ഓരോ സംഭാഷണങ്ങളും കൂടുതൽ വ്യക്തിഗതമാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ അപ്ഡേറ്റ്.
കുടുംബാംഗങ്ങളുടെ ചിത്രങ്ങളോ പ്രിയപ്പെട്ട ദൃശ്യങ്ങളോ വ്യക്തിഗത ചാറ്റുകളുടെ പശ്ചാത്തലമായി ഇതിലൂടെ സജ്ജീകരിക്കാം.
കൂടാതെ ഔദ്യോഗിക ചാറ്റുകൾക്കായി ലളിതമായ വർണ്ണ പ്ലാനുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങൾ തിരഞ്ഞെടുക്കുന്ന ചാറ്റ് തീമുകളും വാൾപേപ്പറുകളും മറ്റുള്ളവർ കാണാൻ സാധിക്കില്ല. സ്വന്തം ചിത്രങ്ങൾക്ക് പുറമെ ആനിമേഷൻ, ആർക്കിടെക്ചർ, ബ്ലാക്ക് ആൻഡ് വൈറ്റ്, സിറ്റിസ്കേപ്സ്, ലാൻഡ്സ്കേപ്സ്, മാക്രോ, സ്പേസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മുൻകൂട്ടി തയ്യാറാക്കിയ വാൾപേപ്പറുകളും ഇതിൽ ലഭ്യമാണ്.
തീമിനനുസരിച്ച് സന്ദേശ ബബിളുകളുടെ നിറവും തനിയെ ക്രമീകരിക്കപ്പെടും. ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് സ്വന്തം താല്പര്യപ്രകാരം ഇവ മാറ്റം വരുത്തുവാനും സാധിക്കും.
ഫീച്ചർ എങ്ങനെ ഉപയോഗിക്കാം:
ആൻഡ്രോയിഡ് ഡിവൈസിലെ Google Messages തുറന്ന് ഏതെങ്കിലും ഒരു ചാറ്റ് തിരഞ്ഞെടുക്കുക. മുകളിലെ ബാറിലെ കോൺടാക്റ്റ് നാമത്തിലോ വലതുവശത്തെ മൂന്ന് ഡോട്ടുകളിലോ ടാപ്പ് ചെയ്യുക.
തുടർന്ന് ‘Chat Theme’ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള നിറങ്ങളും വാൾപേപ്പറുകളും നൽകാം. സ്വന്തം ചിത്രങ്ങൾ വാൾപേപ്പറായി വെക്കുകയോ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുകയോ ചെയ്യാം.
തുടർന്ന് ‘Next’ നൽകി പ്രിവ്യൂ പരിശോധിച്ച ശേഷം ‘Apply’ ബട്ടൺ അമർത്താവുന്നതാണ്. നിലവിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്കായി ലഭ്യമായിതുടങ്ങിയിട്ടുണ്ട്.
ഫീച്ചർ ലഭ്യമാകുമ്പോൾ Google Messages-ലെ മൂന്ന് ഡോട്ടുകളുടെ മെനുവിൽ ഒരു ചുവന്ന ഡോട്ട് ദൃശ്യമാകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

