തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് അനധികൃതമായി മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ കർശന നടപടിയുമായി അധികൃതർ. കെട്ടിട
നിർമ്മാണ അവശിഷ്ടങ്ങളാണ് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന് കടലിൽ തള്ളിയത്. മാലിന്യം നിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം കൊണ്ടുവന്ന വാഹനവും ഡ്രൈവറെയും വഴിയിൽ വെച്ച് പിടികൂടി. ഇടവ സ്വദേശിയായ അനീഷ് ആണ് വാഹന സഹിതം പിടിയിലായത്.
ഇയാളെ കസ്റ്റഡിയിലെടുത്ത അധികൃതർ തുടർനടപടികൾക്കായി പൊലീസിന് കൈമാറി. നിയമവിരുദ്ധമായി മാലിന്യം തള്ളിയതിന് അനീഷിന് 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇടവയിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

