
ന്യൂഡൽഹി : ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും അദ്ദേഹത്തിന്റെ 22 കാരനായ മകൻ അമേറും ഉൾപ്പെടെ ആറ് പേർ സിംബാബ്വെയിലുണ്ടായ വിമാനാപകടത്തിൽ സെപ്റ്റംബർ 29 ന് മരിച്ചതായി റിപ്പോർട്ട്. അവർ സഞ്ചാരിച്ച സ്വകാര്യ വിമാനം സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണു.
സ്വർണ്ണവും കൽക്കരിയും ഉത്പാദിപ്പിക്കുകയും നിക്കലും ചെമ്പും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ . 4 ബില്യൺ ഡോളർ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ്സ് ജിഇഎം ഹോൾഡിംഗ്സ് സ്ഥാപിച്ചതും രൺധാവയാണ്.
റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്. ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിൻ വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]