കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2026-ലെ കർഷക അവാർഡ് വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും സെന്റ് മേരീസ് സ്കൂൾ മാനേജറുമായ ഫാ. കോശി ജോർജ് വരിഞ്ഞവിളയ്ക്ക്.
കർഷക ദിനത്തോട് അനുബന്ധിച്ചാണ് മികച്ച കർഷകനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചാത്തന്നൂർ എംഎൽഎ ബി.ബി.
ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എൽ.
ശശികല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.
ബിന്ദു, കൊല്ലം ജില്ല പഞ്ചായത്ത് അംഗം പി.ആർ. സന്തോഷ്, പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ചാവടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ജി.
രമി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബിൻ റോയ്, പൂയപ്പള്ളി കൃഷി ഓഫീസർ എസ്. അനുഷ്മ, അസിസ്റ്റൻറ് കൃഷി ഓഫീസർ സി.പി.
സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

