തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് ഭാവി പ്രധാനമന്ത്രിയാണെന്ന അവകാശവാദത്തിൽ പരസ്യമായ അതൃപ്തി അറിയിച്ച് കോൺഗ്രസ് രംഗത്ത്. ടി.വി.കെ നേതാക്കൾക്ക് ഇപ്പോഴും ആരാധകമനോഭാവം മാത്രമാണുള്ളതെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എം.പിയുമായ മാണിക്കം ടാഗോർ തുറന്നടിച്ചു.
ടി.വി.കെ പ്രവർത്തകർ ഈ ഫാൻസ് മോഡിൽ നിന്ന് പുറത്തുകടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ ഉൾപ്പെടെയുള്ളവർ വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ട
പശ്ചാത്തലത്തിലാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്. മുൻകാലങ്ങളിൽ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തിലായിരുന്ന വേളയിൽ രാഹുൽ ഗാന്ധിയെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഡി.എം.കെ അധ്യക്ഷൻ എം.കെ.
സ്റ്റാലിൻ പിന്തുണച്ചിരുന്നത്. അതേസമയം, ടി.വി.കെയെ നിലവിലെ സാഹചര്യത്തിൽ ‘ഇന്ത്യാ’ മുന്നണിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി.
പാർലമെന്റിൽ എം.പിമാരുടെ പ്രാതിനിധ്യമുള്ള പാർട്ടികൾക്ക് മാത്രമാണ് ‘ഇന്ത്യാ’ മുന്നണിയുടെ യോഗങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

