ഉഡുപ്പിയിൽ വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് അധികൃതർ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം അലേവൂരിലെ നാല് വാഴപ്പഴം സംഭരണ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. വാഴപ്പഴങ്ങൾ കൃത്രിമമായി പെട്ടെന്ന് പഴുക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ വ്യക്തമായി.
ഈ വസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾക്ക് ആകർഷകമായ നിറം നൽകുന്നതിനായി ഉപയോഗിച്ചിരുന്ന രാസലായനികളും ഇവിടെ നിന്നും കണ്ടെടുത്തു.
സംഭരണ കേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുന്ദാപുര അസിസ്റ്റന്റ് കമ്മിഷണർ രശ്മിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പരിശോധനയുടെ ഭാഗമായി നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന പഴങ്ങളും അവ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

