പാനൂരിൽ വിവാഹച്ചടങ്ങിനിടയിൽ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് തുണയായി നവവധു.
സ്വന്തം വിവാഹത്തിന്റെ തിരക്കുകൾക്കും സന്തോഷങ്ങൾക്കുമിടയിലാണ് ഡോ. ഷിറിൻ സുബൈർ മാതൃകാപരമായ ഇടപെടൽ നടത്തിയത്.
വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിൽ വേദിയിൽ വെച്ച് അതിഥിയായെത്തിയ യുവതിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. ഇതറിഞ്ഞ ഉടൻ തന്നെ വിവാഹ വേഷത്തിലായിരുന്ന ഡോ.
ഷിറിൻ യാതൊരു മടിയും കൂടാതെ ഓടിയെത്തുകയായിരുന്നു. ഡോക്ടർ എന്ന ഉത്തരവാദിത്തം പൂർണ്ണമായും നിർവഹിച്ചുകൊണ്ട് യുവതിയെ പരിശോധിച്ച് ആവശ്യമായ ചികിത്സയും നിർദ്ദേശങ്ങളും നൽകി.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ മുഹൂർത്തത്തിലും മറ്റുള്ളവരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് സഹായിച്ച നവവധുവിന്റെ ഈ പ്രവൃത്തി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വേറിട്ടൊരു അനുഭവമായി മാറി. തന്റെ ഔദ്യോഗിക ജീവിതത്തോടുള്ള ആത്മാർത്ഥതയാണ് ഡോക്ടർ ഇവിടെ പ്രകടിപ്പിച്ചത്.
പാനൂർ നഗരസഭ കൗൺസിലർ ഷമീനയുടെയും പി.കെ. സുബൈറിന്റെയും മകളാണ് ഡോ.
ഷിറിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

