പ്രമുഖ തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ബോക്സ് ഓഫീസിൽ ചരിത്രനേട്ടം സ്വന്തമാക്കുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 150 കോടി രൂപയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്.
കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രദർശന കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സ് ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മമിത ബൈജു ആണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.
ഒരു പൂർണ്ണ കുടുംബ ചിത്രമായ ഈ സിനിമയിൽ ഒട്ടനവധി ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.
പ്രധാന താരങ്ങളായ സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനം ഏറെ പ്രശംസ നേടുന്നുണ്ട്. ചിത്രത്തിൽ ‘മാഡി’ എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിച്ചത്.
‘സഞ്ജയ് വിശ്വനാഥ്’ എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കൂടാതെ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
സൂര്യയുടെ കരിയറിലെ നാൽപ്പത്തിയാറാമത്തെ ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ സിനിമ തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

