വേമ്പനാട്ടുകായലിൽ ശക്തമായ കാറ്റിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ശിക്കാരവള്ളത്തിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ വിനോദസഞ്ചാരികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകിട്ട് 5.40നാണ് ഈ സംഭവം നടക്കുന്നത്. കുമരകത്തുനിന്ന് കായൽ യാത്രയ്ക്കായി പുറപ്പെട്ട
ഹൈദരാബാദ് സ്വദേശികളായ മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ട ശിക്കാരവള്ളത്തിൽ ഉണ്ടായിരുന്നത്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കായലിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വള്ളം വല്ലാതെ ആടിയുലയുകയായിരുന്നു. ഈ നിർണായക ഘട്ടത്തിൽ കുമരകത്തുനിന്നും സർവീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇതുവഴി പോകുന്നത് കണ്ട് ശിക്കാരവള്ളത്തിലുണ്ടായിരുന്ന യാത്രക്കാർ തുണി വീശി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
യാത്രക്കാർ വലിയൊരു അപകടത്തിലേക്ക് നീങ്ങുകയാണെന്ന് ബോട്ട് ജീവനക്കാർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. തുടർന്ന്, തങ്ങളുടെ ബോട്ട് ശിക്കാരവള്ളത്തിനടുത്തേക്ക് അടുപ്പിച്ച് അതിലുണ്ടായിരുന്ന മൂന്ന് സഞ്ചാരികളെയും സുരക്ഷിതമായി മുഹമ്മ ബോട്ട് സ്റ്റേഷനിൽ എത്തിച്ചു.
ഇതിനുശേഷം ഇവരെ കുമരകത്തേക്കുള്ള മറ്റൊരു ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റിവിടുകയും, മൂവരും യാതൊരുപദ്രവവുമില്ലാതെ സുരക്ഷിതരായി കുമരകത്ത് തിരിച്ചെത്തുകയും ചെയ്തു. ഈ സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ജലഗതാഗത വകുപ്പ് ജീവനക്കാരായ ബേബിലാൽ, മുഹമ്മദ് റെഫിക് നിഷാദ് ബാബു, നന്ദീഷ്, ഷാജഹാൻ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

