സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച സന്തോഷത്തിനിടയിലാണ് പാലാ സ്റ്റേഷനിലെ എഎസ്ഐ പി.എസ്.നിസയ്ക്ക് ജോലിക്കിടെ അക്രമിയുടെ കയ്യിൽനിന്നു പരുക്കേറ്റത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലുണ്ടായ ആ സംഭവത്തെക്കുറിച്ചുള്ള അനുഭവം അവർ പങ്കുവെയ്ക്കുന്നു.
16നു രാവിലെ 11.30നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണു സംഭവം. ഒരു സ്ത്രീ ബസ് സ്റ്റാൻഡിൽ അക്രമാസക്തയായി പെരുമാറുന്നുവെന്നു ഹൈവേ പൊലീസാണ് അറിയിച്ചത്.
2 ബന്ധുക്കൾക്കൊപ്പം കോട്ടയം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലേക്കു പോകാനായി എത്തിയ സ്ത്രീയായിരുന്നു അത്. അവിടെയെത്തിയശേഷം സ്ത്രീയെ അനുനയിപ്പിച്ച് ശാന്തയാക്കാൻ ശ്രമിച്ചു.
തുടർന്ന് ഒരുവിധത്തിൽ ഒരു ഓട്ടോയിൽ കയറ്റി. ഇവരുടെ കയ്യിൽ കത്തി ഉണ്ടെന്ന് എനിക്കു മനസ്സിലായി.
കത്തി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വലത്തേ ഉള്ളംകയ്യിൽ മുറിവേറ്റു. ഭാഗ്യം കൊണ്ട് ചെറിയ മുറിവേ ഉണ്ടായുള്ളൂ.
ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ കടിച്ചു പരുക്കേൽപിക്കാനും ആ സ്ത്രീ ശ്രമിച്ചു. എങ്കിലും ഒരു വിധത്തിൽ കത്തി പിടിച്ചു വാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

