സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കൂടി 14,290 രൂപയിലും, പവന് 160 രൂപ ഉയർന്ന് 1,14,320 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
വിവാഹ സീസണും ഒപ്പം ഓണക്കാലവും അടുത്തുവരുന്ന ഘട്ടത്തിൽ സ്വർണവിലയിലുള്ള തുടർച്ചയായ വർധന ഉപയോക്താക്കൾക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ മുന്നേറ്റമാണ് സംസ്ഥാനത്തെ വിപണിയെയും സ്വാധീനിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 15 ഡോളർ വർധിച്ച് 4392 ഡോളർ എന്ന നിലയിലാണ് വില എത്തിയിട്ടുള്ളത്. യുഎസ് ഡോളർ സൂചിക 99.64 എന്ന താഴ്ന്ന നിലവാരത്തിൽ തുടരുന്നതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, വിപണിയിൽ 18 കാരറ്റ് സ്വർണവിലയിലും വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 15 രൂപ കൂടി 11,740 രൂപയായാണ് ഇത് വർധിച്ചത്.
എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

