ഡിജിറ്റൽ മാധ്യമ രംഗത്ത് വലിയ മാറ്റങ്ങളുമായി മുന്നേറുന്ന പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും അവതരിപ്പിച്ചു. പുതിയ ക്രിയേറ്റർമാർക്കായി പ്ലാറ്റ്ഫോം അടുത്തിടെ കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 8,000 മണിക്കൂർ വാച്ച് ടൈം എന്ന പുതിയ പരിധി കൈവരിക്കേണ്ടതുണ്ട്. ഇത് മുൻപ് നിലവിലുണ്ടായിരുന്ന 4,000 മണിക്കൂർ എന്ന പരിധിയിൽ നിന്നുള്ള വലിയൊരു വർദ്ധനവാണ്.
അതുപോലെ ഷോർട്ട്സ് നിർമ്മിക്കുന്നവർ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 20 ദശലക്ഷം കാഴ്ചക്കാർ (views) എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ഈ പുതിയ ലക്ഷ്യങ്ങൾ പുതിയതായി കടന്നുവരുന്ന ക്രിയേറ്റർമാർക്ക് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
ഇതിനിടയിൽ, വ്യൂസ് കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. ഈ മാറ്റങ്ങൾ ഓഗസ്റ്റ് 24, 2026 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം “a view will be counted the moment a video begins to play” എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. അതായത് ഒരു വീഡിയോ പ്ലേ ചെയ്തു തുടങ്ങുന്ന നിമിഷം തന്നെ, ഒരു ഫ്രെയിം പോലും പ്ലേ ആയാൽ അത് ഒരു വ്യൂ ആയി കണക്കാക്കപ്പെടും.
“this standard will now apply globally across all formats.” എന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിവിധ ഫോർമാറ്റുകൾക്കായി വ്യത്യസ്ത കൗണ്ടിംഗ് സിസ്റ്റങ്ങൾ ഉപയോഗിച്ചിരുന്നതുമൂലം ക്രിയേറ്റർമാർ നേരിട്ടിരുന്ന ആശയക്കുഴപ്പം പരിഹരിക്കാനാണ് ഈ പുതിയ ഏകീകരണം.
എന്നിരുന്നാലും, വ്യൂവേഴ്സിന്റെ യഥാർത്ഥ ഇടപെടലുകൾ മനസ്സിലാക്കാൻ “Engaged views” പരിശോധിക്കേണ്ടതുണ്ട്. ഈ പുതിയ മാറ്റം “will not impact creators’ earnings.” എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിനുള്ള യോഗ്യതയെയും ഇത് ബാധിക്കില്ല. വരുമാനം എന്നത് പൂർണ്ണമായും “Engaged Shorts views and Engaged Watch Hours” അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
പുതിയ ക്രിയേറ്റർമാർ മേൽപ്പറഞ്ഞ പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് മാത്രമാണ് പ്രധാനമായും ആശങ്കപ്പെടേണ്ടതുള്ളൂ. പ്ലാറ്റ്ഫോമിന്റെ നിലവിലുള്ള ട്രാക്കിൽ ഈ മാറ്റങ്ങൾ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

