തൃശൂർ ജില്ലയിലെ പാവറട്ടിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തരകൻ കോഴിപ്പറമ്പിൽ ചെറിയാന്റെ ഭാര്യ ഡോളിയാണ് (70) കൊല്ലപ്പെട്ടത്.
ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.30 ഓടെയാണ് ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബെൻഹർ മുൻപ് ലഹരിക്ക് അടിമയായിരുന്നെന്നും പിന്നീട് ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തുന്നു.
കൂടാതെ, ഇയാൾ ഏറെ നാളായി മാനസിക സമ്മർദ്ദത്തിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നുവെന്നും കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

