
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. മരുന്നുക്ഷാമം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് സംഭവം നടന്ന ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രി അധികൃതർ പറഞ്ഞു.
മരിച്ച 12 കുട്ടികളിൽ ആറ് പെൺകുട്ടികളും, ആറ് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി ഡീൻ അറിയിച്ചു. പാമ്പുകടിയേറ്റതുൾപ്പെടെ വിവിധ ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയവരാണ് മരണപ്പെട്ട മറ്റ് പന്ത്രണ്ട് പേരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുപത് കിലോമീറ്റർ ചുറ്റളവിലുള്ള ഒരേയൊരു ഹെൽത്ത് കെയർ സെന്റർ ആയതിനാൽ ധാരാളം രോഗികൾ എത്താറുണ്ടെന്നും
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ആശുപത്രിയിൽ ഉൾകൊള്ളാൻ പറ്റുന്നതിനേക്കാളും കൂടുതലാണെന്നും ഇതുമൂലമാണ് മരുന്നുകളുടെ ക്ഷാമം ഉണ്ടായതെന്നും കൂടാതെ ആശുപത്രി ജീവനക്കാരെ സ്ഥലം മാറ്റിയതും സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായെന്നും ആശുപത്രി അധികൃതർ പറഞ്ഞു.സംഭവത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]