

മലപ്പുറം; മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മധുരശേരി സ്വദേശിയായ ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കുട്ടികളെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയെ തുടർന്ന് വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ നിരവധി രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2022 മുതൽ ഇയാൾ കുട്ടികളെ പീഡനത്തിനരയാക്കിയെന്നാണ് പരാതി. ഇയാൾ ലൈംഗിക താത്പര്യത്തോടെ കുട്ടികളെ സ്പർശിച്ചുവെന്നാണ് രക്ഷിതാക്കളുയർത്തുന്ന ആരോപണം.ഇതിനോടകം തന്നെ അഞ്ച് കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.