ജീവിതത്തിൽ ആദ്യമായി ലഭിച്ച ജന്മദിനാഘോഷത്തിന്റെ സന്തോഷത്തിലാണ് നാനി സവിത. 40-ാം വയസ്സിലാണ് സവിതയ്ക്ക് ഇത്തരമൊരു അവിസ്മരണീയ അനുഭവം ലഭിച്ചിരിക്കുന്നത്.
ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ വ്ലോഗറായ യാനയാണ് സവിതയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷമാക്കിയത്. യാന തന്റെ ഇൻസ്റ്റാഗ്രാം പേജായ ‘yana.in.india’ വഴിയാണ് ഈ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി യാനയ്ക്കൊപ്പം നാനിയായി ജോലി ചെയ്തുവരികയാണ് സവിത. 40 എന്ന് അടയാളപ്പെടുത്തിയ കേക്കിൽ മെഴുകുതിരികൾ തെളിയിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
ഡോർ ബെൽ ശബ്ദം കേട്ട് യാനയുടെ മകൾ വാതിൽ തുറക്കുമ്പോൾ കേക്കുമായി യാന സവിതയ്ക്ക് മുന്നിൽ എത്തുന്നതും ജന്മദിനാശംസകൾ നേരുന്നതും ദൃശ്യങ്ങളിൽ കാണാം. ആദ്യമായി തനിക്ക് ലഭിച്ച പിറന്നാൾ കേക്ക് കണ്ട
സവിത പെട്ടെന്ന് തന്നെ വികാരാധീനയാവുകയും യാനയെ കെട്ടിപ്പിടിക്കുകയും ചെയ്തു. സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് അവർ മെഴുകുതിരികൾ അണയ്ക്കുകയും യാനയെയും മകളെയും സ്നേഹത്തോടെ വീണ്ടും ആലിംഗനം ചെയ്യുകയും ചെയ്തു.
തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന സവിതയ്ക്ക് ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ഇത്തരത്തിൽ ഒരു പിറന്നാൾ കേക്ക് ലഭിക്കുന്നത് എന്ന് യാന മാധ്യമങ്ങളോട് വ്യക്തമാക്കി. വളരെ പെട്ടെന്നാണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
നിരവധി പേരാണ് സവിതയ്ക്ക് ജന്മദിനാശംസകൾ നേർന്നും യാനയുടെ മാനുഷിക പരിഗണനയെ പ്രശംസിച്ചും രംഗത്തെത്തിയത്. ജീവിതത്തിൽ ആദ്യമായി ഇത്തരമൊരു പിറന്നാൾ അനുഭവം ഉണ്ടാകുമ്പോഴുള്ള സന്തോഷം സവിതയുടെ മുഖത്ത് വ്യക്തമാണെന്ന് പലരും കമന്റുകളിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

