കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ‘അച്യുത അവതാരം’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം നിലവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
യുവതാരനിര അണിനിരന്ന ഈ സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പ്രേക്ഷകപ്രശംസ നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്ന് റെയ്റ വെഞ്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, കാന്താര ഫെയിം അവിനാശ്, സീമ.ജി.നായർ എന്നിവരോടൊപ്പം നിരവധി അന്യഭാഷാ താരങ്ങളും ഈ സിനിമയിൽ അണിനിരന്നിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംഗ്: പവൻ പൂവയ്യ, മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡൻ്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ, അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ്, ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്.
വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

