കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് മരിച്ചത്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, ഇന്ന് രാവിലെ അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയും തമ്മിൽ വഴി സംബന്ധിച്ച് തർക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതിനെത്തുടർന്ന് മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
പരുക്കേറ്റ ഷാജഹാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെയാണ് മനോഹരൻ പിള്ളയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച മനോഹരൻ പിള്ളയുടെ ഭാര്യ: സരസ്വതി.
മക്കൾ: ശ്രീജിഷ്, പരേതയായ മനോഷ. മരുമകൾ: രഹ്ന.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

