കോട്ടയം: തോട്ടക്കാട് പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ റോഷൻ തോമസ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത് കറുകച്ചാൽ പൊലീസ്.
ഉമ്പിടി വലിയപൊയ്കയിൽ ആന്റണിക്ക് (ജിനു) എതിരെയാണ് കേസ് എടുത്തത്. പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ തോമസ് (41) ആണ് അപകടത്തിൽ മരിച്ചത്.
കറുകച്ചാൽ രാജമറ്റം പാണൂർക്കവലയിൽ ചൊവ്വാഴ്ച രാത്രി 7.45 ആയിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നു പുളിയാംകുന്നിലേക്കു പോകുകയായിരുന്നു റോഷൻ. കുട്ടികൾ സഞ്ചരിച്ച സ്കൂട്ടർ അമിത വേഗത്തിൽ റോഷന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ജിനുവിന്റെ പതിനാല് വയസ്സുള്ള മകളാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടി സ്ഥിരമായി സ്കൂട്ടർ ഒട്ടിക്കുന്നതായും അമിതവേഗതയിൽ റോഡിലൂടെ പാഞ്ഞു പോകുന്നതായും നാട്ടുകാർ തന്നെ പലതവണ താക്കീത് നൽകിയിരുന്നതായി അറിയുന്നത്.
ലൈസൻസ് ഇല്ലാതെ കുട്ടി ഡ്രൈവർമാർ കറങ്ങിയാൽ കർശന നടപടി എടുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം ഉള്ളപ്പോൾ ആണ് ഈ സംഭവം.
സംഭവത്തിൽ കേസെടുക്കാതെ കറുകച്ചാൽ പൊലീസ് ഉരുണ്ട് കളിക്കുകയായിരുന്നു.അവസാനം പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാൻ വിവിധ കോണുകളിൽ നിന്ന് വലിയ ശ്രമം നടക്കുന്നുണ്ട്.
ഒപ്പമുണ്ടായിരുന്ന പതിനൊന്നും മൂന്നും വയസ്സുകാരായ സഹോദരിമാർക്കും സാരമായി പരിക്കേറ്റിരുന്നു. നിലവിൽ പരിക്കേറ്റ പെൺകുട്ടികൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]