കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിന് അനുകൂലമായി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വ്യക്തമായി. ഈ വിഷയത്തില്‍ ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കര്‍ശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതുസംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ട്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ട
പ്രകാരം പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡും ജില്ലാ ഭരണകൂടവും ആവശ്യമായ പരിശോധനകള്‍ നടത്തി കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, തുടര്‍ന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ഹൈക്കോടതി നടപടികളില്‍ വ്യക്തത വരുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

