പീരുമേട് മലമ്പണ്ടാര വിഭാഗത്തിലെ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കു പോഷകാഹാരക്കുറവുമൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തിൽ മന്ത്രിമാരായ കെ.എ.തുളസി, ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ എന്നിവർ തങ്ങളുടെ വകുപ്പുകളോടു വിശദീകരണം തേടി. മാധ്യമ വാർത്തകളെത്തുടർന്നാണു സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
കുട്ടിക്ക് അടിയന്തര ചികിത്സയും സംരക്ഷണവും ഉറപ്പാക്കിയതായി പട്ടികജാതി-വർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ.തുളസി വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത സാഹചര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരോടു കുട്ടിയെ സംരക്ഷിക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മലമ്പണ്ടാര വിഭാഗത്തിലെ കുട്ടികൾക്കു പോഷകാഹാരങ്ങൾ അവർ കഴിയുന്ന സ്ഥലങ്ങളിൽ തന്നെ എത്തിച്ചു നൽകാൻ വനിതാ – ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. കുമളിയിലെത്തിയ വനം മന്ത്രി ഷിബു ബേബി ജോൺ ഭക്ഷണവിതരണത്തിനായി വള്ളക്കടവിൽ കമ്യൂണിറ്റി അടുക്കള പുനരാരംഭിക്കുന്നതു സംബന്ധിച്ചു ആലോചിക്കുമെന്നും വ്യക്തമാക്കി.
വള്ളക്കടവ് സ്വദേശിയായ കുട്ടി സിവിയർ അക്യൂട്ട് മാൽന്യൂട്രിഷൻ അവസ്ഥയിലാണ് ഉള്ളത്. തുടർചികിത്സയ്ക്കായി അടുത്തദിവസം കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റും.
നിലവിൽ കുട്ടി അങ്കണവാടി ജീവനക്കാരുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഒരു നേരം പോലും നല്ല ഭക്ഷണമില്ല
വള്ളക്കടവിലെ മലമ്പണ്ടാരം ഗോത്രവിഭാഗം കുടുംബങ്ങൾക്ക് ഒരുനേരം പോലും മെച്ചപ്പെട്ട
ഭക്ഷണം ലഭിക്കുന്നില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇവർക്കായി പ്രവർത്തിച്ചിരുന്ന കമ്യൂണിറ്റി അടുക്കളയുടെ പ്രവർത്തനം നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഇവിടെയുള്ള 16 കുടുംബങ്ങളിലായി ആകെ 54 പേരാണ് ഉള്ളത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ഇവർ ഇപ്പോഴും ഭക്ഷണത്തിനായി കിഴങ്ങുവർഗങ്ങളെയാണ് ആശ്രയിക്കുന്നത്.
അങ്കണവാടി, സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ കുട്ടികളും എത്താറില്ലാത്തതിനാൽ ഇവർക്ക് കൃത്യമായി പോഷകാഹാരം ലഭിക്കുന്നില്ല. ഗർഭിണികളിൽ ഒഴികെ ഈ വിഭാഗത്തിൽപെടുന്ന മറ്റ് ആളുകളുടെ ഇടയിൽ കാര്യമായ ആരോഗ്യപരിശോധനകളൊന്നും നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

