ലോകപ്രശസ്തമായ മുംബൈ ലോക്കൽ ട്രെയിനിലെ യാത്രാനുഭവവുമായി ബന്ധപ്പെട്ട ഒരു വിദേശ വ്ലോഗറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു.
സൗത്ത് കൊറിയൻ സ്വദേശിയായ സെജിൻ എന്ന കണ്ടന്റ് ക്രിയേറ്ററാണ് മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുകയും ഒടുവിൽ പരാജയപ്പെട്ട് മടങ്ങുകയും ചെയ്തത്. ‘എങ്ങനെയാണ് ഞാൻ മുംബൈ ട്രെയിനിൽ പരാജയപ്പെട്ടത്’ എന്ന അടിക്കുറിപ്പോടെയാണ് ഈ യാത്രാനുഭവം അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തിരക്കേറിയ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചേരുന്നതും, 170 രൂപ നൽകി താൻ റൗണ്ട് ട്രിപ്പ് ടിക്കറ്റ് എടുത്തതും അദ്ദേഹം ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ട്രെയിനിലെ കനത്ത തിരക്കും ജനക്കൂട്ടവും കാരണം നിരവധി തവണ ശ്രമിച്ചിട്ടും അദ്ദേഹത്തിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല.
ഒടുവിൽ യാത്ര ഉപേക്ഷിച്ച അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ടാക്സിയെ ആശ്രയിക്കുകയാണുണ്ടായത്. സെജിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ: ‘മുംബൈ ലോക്കൽ ട്രെയിൻ അനുഭവം ഇവിടുത്തെ ആളുകളോട് വലിയ ആദരവ് തോന്നാനും എന്നെത്തന്നെ വിലയിരുത്താനും കാരണമായി.’ വളരെ വേഗത്തിലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “സത്യത്തിൽ നിങ്ങൾ ഈ തിരക്കൊക്കെ കണ്ട് വേഗം തന്നെ പേടിച്ചുപോയതാണ്.
ശരിക്കും പ്ലാറ്റ്ഫോമിലും ട്രെയിനിലും കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല” എന്നാണ് ഒരാൾ കുറിച്ചത്. “പീക്ക് അവേഴ്സിൽ നിങ്ങൾ മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ പാടില്ലായിരുന്നു.
എല്ലാവരും ഓഫീസിൽ സമയത്ത് എത്താൻ ഓടുകയാണ്” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ ട്രെയിനിൽ കയറാൻ നിങ്ങളെ സഹായിച്ചേനെ” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

