ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലെ തമാക്കിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു താൽക്കാലിക പാലം ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. തൗലിഗംഗ നദിയിലും അതിന്റെ അനുബന്ധ പോഷകനദികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്നുണ്ടായ ദുരന്തത്തിൽ മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വലിയ ജീവനാശമുണ്ടായി. ജില്ലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരണപ്പെട്ടു.
തോട് കവിഞ്ഞൊഴുകി റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന്, ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഒരു വാൻ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. ഈ അപകടത്തിലാണ് ജീവനുകൾ നഷ്ടപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

