
താമരശേരി: കോഴിക്കോട് അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിന് മർദ്ദനം. താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. ജീപ്പിലും, കാറിലും, പതിനഞ്ചോളം ബൈക്കുകളിലുമായി എത്തിയ സംഘമാണ് ഓട്ടോ ഡ്രൈവറെ ആകമിച്ചത്. കമ്പിവടി ഉപയോഗിച്ച്, തലക്കും, ദേഹമാസകലവും മർദ്ദിക്കുകയായിരുന്നു.
അടുത്തിടെ ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് വീട് എറിഞ്ഞ് തകർത്ത ബിജെപി നേതാവ് ശശിയുടെ സഹോദരനാണ് ശിവജി, ഷാപ്പിലെ അടിയുടെ തുടർച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സിപിഎം പ്രവർത്തകരാണ് ഓട്ടോ ഡ്രൈവറെ ആരോപിച്ചതെന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ ശിവജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കള്ള് ഷാപ്പില് പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ ആക്രമണത്തിലേക്കെത്തിയത്. ഷാപ്പുടമയും കള്ള് കുടിക്കാനെത്തിയവരും തമ്മിലുമുള്ള പ്രശ്നം തർക്കത്തിലേക്കും സംഘം ചേർന്നുള്ള ആക്രമണത്തിലേക്കും എത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]