
മണിപ്പൂർ :രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു, പ്രതികളെ പ്രത്യേക വിമാനത്തിൽ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഞായറാഴ്ച പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രഖ്യാപനം കുക്കി-സോമി സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഹിജാം ലിന്തോയിംഗമി (17), ഫിജാം ഹേംജിത്ത് (20) എന്നി വിദ്യാർത്ഥികളെ ഈ വർഷം ജൂലൈ ആറിനാണ് കാണാതായത്. സെപ്തംബർ 25 ന് അവരുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് കാരണമായി.
അറസ്റ്റിലായ നാലുപേരും കുക്കികളാണ്. “പാവോമിൻലുൻ ഹാക്കിപ്പ്, എസ് മൽസൗൺ ഹാക്കിപ്, ലിംഗ്നെയ്ചോങ് ബെയ്റ്റ്, ടിന്നിൽഹിംഗ് ഹെൻതാങ് എന്നിങ്ങനെ നാല് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. മണിപ്പൂർ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഓഗസ്റ്റ് 23 ന് സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഇരയുടെ മാതാപിതാക്കളുടെ പരാതിയിൽ സംസ്ഥാന പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ കേസുകളുടെ അന്വേഷണത്തിനിടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”സിബിഐ വക്താവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]