നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഗൗതമിന്റെ അമ്മ രേഷ്മയേയും മറ്റ് കുടുംബാംഗങ്ങളെയും അദ്ദേഹം നേരില്‍ കണ്ട് സംസാരിച്ചു.
തികച്ചും വേദനാജനകമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട
എല്ലാവിധ സഹായങ്ങളും ഈ കുടുംബത്തിന് ഉറപ്പുനല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കാണാതായ വ്യക്തിക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാര്‍ഡ് ഐജിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെയും കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. നാവികസേനയുടെ സ്കൂബാ ഡൈവിംഗ് സംഘവും തെരച്ചിലിനായി രംഗത്തുണ്ട്.
ഗൗതമിനെ കണ്ടെത്താനുള്ള പരമാവധി ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

