മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഖലീഫ’. പ്രമുഖ സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഈ ചിത്രം വരുന്ന ഓഗസ്റ്റ് 20ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വൻ വിജയം നേടിയ ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്,’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും കൈകോർക്കുന്ന ചിത്രം കൂടിയാണിത്.
ഇതിനുപുറമെ, പൃഥ്വിരാജ്-ജേക്സ് ബിജോയ് കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. 2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘രണം’ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്സ് ബിജോയി ആണ്.
2020-ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം പകർന്നത് അദ്ദേഹമാണ്.
‘ഖലീഫ’യിലെ ആദ്യ ഗാനമായ ‘അസലായവളേ’ ഇതിനോടകം തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് 3 മില്യണിലധികം വ്യൂവ്സാണ് ലഭിച്ചിട്ടുള്ളത്.
ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. പ്രമുഖ തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി എിക്കുന്നത്.
ജിനു എബ്രഹാം തിരക്കഥയൊരുക്കിയ ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി അതിഥി വേഷത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും എത്തുന്നുണ്ട്.
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ‘ബ്രോ ഡാഡി’, ‘എമ്പുരാൻ’, ‘ലൂസിഫർ’ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ‘ഖലീഫ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

