സാമ്പത്തിക നിക്ഷേപ രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപ്പ്, തങ്ങളുടെ ഏറ്റവും പുതിയ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യു 2026 ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു. 12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി, ദീർഘകാല സുസ്ഥിരതയും ഫ്ലെക്സിബിൾ കാലാവധികളും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറെ പ്രയോജനകരമായ ഒരു അവസരമാണ്.
കമ്പനിയുടെ മുൻകാല എൻ.സി.ഡി ഇഷ്യുകൾക്ക് നിക്ഷേപകരിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്ക്കും വിശ്വാസ്യതയ്ക്കും മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ സേവനങ്ങൾ നൽകാൻ ഈ പിന്തുണ വലിയ ഊർജമാണ് നൽകുന്നത്.
2026 ആഗസ്റ്റ് 21 വരെയാണ് ഈ ഇഷ്യു സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നത്. വിപണിയിൽ മികച്ച സുരക്ഷിതത്വം ഉറപ്പാക്കുന്ന CRISIL BBB-/STABLE റേറ്റിംഗാണ് ഈ ഇഷ്യുവിന് ലഭിച്ചിട്ടുള്ളത്.
ഓരോ എൻ.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് (Cumulative) പലിശ രീതികളിലുള്ള 10 സ്കീമുകൾ (10 ISINs) ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
10.00% മുതൽ 12.25% വരെയാണ് ഇതിലെ പലിശ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ് (10 NCDs).
തുടർന്ന് ഓരോ എൻ.സി.ഡി വീതമുള്ള ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഇത്തരത്തിൽ സമാഹരിക്കുന്ന തുക സ്ഥാപനത്തിന്റെ വളർച്ചാ പദ്ധതികൾക്കും ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ.
കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണ് 35 വർഷത്തെ ചരിത്രമുള്ള ഐ.സി.എൽ ഫിൻകോർപ്പ് രാജ്യത്തെ മുൻനിര സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായി വളർന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്ക്ന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, രാജസ്ഥാൻ, ബിഹാർ എന്നീ 13 സംസ്ഥാനങ്ങളിലേക്ക് ഇതിനോടകം പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സ് (Salem Erode Investments) ഇതിന്റെ സബ്സിഡിയറിയായി പ്രവർത്തിക്കുന്നുണ്ട്.
ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവയ്ക്ക് പുറമെ ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിലേക്കും ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐ.സി.എൽ ഫിൻകോർപ്പ് ശാഖ സന്ദർശിക്കാവുന്നതാണ്.
www.iclfincorp.com എന്ന വെബ്സൈറ്റ് വഴി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. അന്വേഷണങ്ങൾക്ക് +91 85890 20137, +91 85890 20186 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

