മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ ഫ്രീകിക്ക് ഗോളുമായി മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ്. വോള്‍വ്സിനെതിരെയാണ് താരം ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. അര്‍ജന്റൈന്‍ താരം ഗോള്‍ നേടിയെങ്കിലും സിറ്റി പരാജയം നുണഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ തോല്‍വി. ലീഗില്‍ ടീമിന്റെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും ടീം ഏഴ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമത് തുടരുന്നു.
ഇന്ന് ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയാല്‍ ലിവര്‍പൂളിന് സിറ്റിയെ പിന്തള്ളി ഒന്നാമതെത്താം. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി പിണഞ്ഞു. ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിനാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ന്യൂകാസില്‍ യുണൈറ്റഡ് 2-0ത്തിന് ബേണ്‍ലിയെ പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ല 6-1ന് ബ്രൈറ്റണെ തകര്‍ത്തു. ആഴ്സണല്‍, വെസ്റ്റ് ഹാം എന്നിവരും വിജയം നേടി.
വോള്‍വ്സിനെതിരെ സമ്പൂര്‍ണാധിപത്യം സിറ്റിക്കായിരുന്നു. എന്നാല്‍ 13-ാം മിനിറ്റില്‍ തന്നെ സിറ്റി ഗോള്‍ വഴങ്ങി. സിറ്റി പ്രതിരോധ താരം റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോളാണ് വോള്‍വ്സിന് ലീഡ് സമ്മാനിച്ചത്. ആദ്യപാതി 1-0ത്തിന് അവസാനിച്ചു. എന്നാല്‍ രണ്ടാം പാതിയില്‍ സിറ്റി തിരിച്ചടിച്ചു. അല്‍വാരസിന്റെ വലങ്കാലന്‍ ഫ്രീകിക്ക് ഷോട്ട് ഗോള്‍വര കടന്നു. എന്നാല്‍ 66-ാം മിനിറ്റില്‍ വാംഗ് ഹീ ചാന് വോള്‍വ്സിനെ വിജയത്തിലെത്തിച്ചു.
ജോക്വിം ആന്‍ഡേഴ്സണിന്റെ ഏക ഗോളാണ് യുണൈറ്റഡിനെതിരെ ക്രിസ്റ്റല്‍ പാലസിന് വിജയം സമ്മാനിച്ചത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുണൈറ്റഡ് ഒമ്പത് പോയിന്റുമായി പത്താം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ യുണൈറ്റഡ് പരാജയപ്പെട്ടു. ആഴ്സണല്‍ എതിരില്ലാത്ത നാല് ഗോളിന് ബേണ്‍മൗത്തിനെ തകര്‍ത്തു. ബുകായോ സാക, മാര്ട്ടിന് ഒഡെഗാര്‍ഡ്, കായ് ഹാവെര്‍ട്സ്, ബെന്‍ വൈറ്റ് എന്നിവരാണ് ആഴ്സണലിന്റെ ഗോളുകള്‍ നേടിയത്.
ഷെഫീല്‍ഡിനെതിരെ ജറോഡ് ബോവന്, തോമസ് സൗസേക് എന്നിവരാണ് വെസ്റ്റ് ഹാമിന് വിജയമൊരുക്കിയത്. ന്യൂകാസില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. മിഗ്വെല്‍ അല്മിറോണ്, അലക്സാണ്ടര്‍ ഇസാക് എന്നിവര്‍ ന്യൂകാസിലിന് വേണ്ടി ഗോളുകള്‍ നേടി.
Last Updated Oct 2, 2023, 12:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]