കേരളത്തിന്റെ സമുദ്രമേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളുടെയും ജീവഹാനിയുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നു. 2026 വരെയുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം കടലിൽ കാണാതായ 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ കാലയളവിൽ ആകെ 469 പേർ കടലിൽ മരണപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. സമുദ്രത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന 5,072 രക്ഷാദൗത്യങ്ങളിലൂടെ അപകടത്തിൽപ്പെട്ട
47,773 പേരെയാണ് സുരക്ഷിതമായി കരയ്ക്കെത്തിക്കാനായത്. കഴിഞ്ഞ ഒരു പത്താംാണ്ടിനിടയിലെ വർഷാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതിഗതികൾ വ്യക്തമാകും:
– 2015–16: 12 പേർ
– 2106–17: 26 പേർ
– 2017-18: 29 പേർ
– 2018-19: 11 പേർ
– 2019-20: 5 പേർ
– 2020-21: 2 പേർ
– 2021-22: 26 പേർ
– 2022-23: 19 പേർ
– 2023-24: 19 പേർ
– 2024-25: 8 പേർ
– 2025-26: 3 പേർ
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സമുദ്ര അപകടങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടത് 2017-18 കാലയളവിലാണ്.
ഈ ഒറ്റ വർഷം മാത്രം 79 പേരാണ് മരണപ്പെട്ടത്. ഇതേ കാലയളവിൽ 29 പേരെ കാണാതാവുകയും ചെയ്തിരുന്നു.
അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് 26 വയസ്സുകാരനായ ഗൗതം കൃഷ്ണയെ കാണാതായിരുന്നു.
തിരച്ചിൽ കാര്യക്ഷമമല്ലെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിച്ചു കുടുംബാംഗങ്ങൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി. ഇതിനുപുറമെ, തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിൻ വേണ്ടിയുള്ള തെരച്ചിലും ഒരുാഴ്ച പിന്നിടുകയാണ്.
ഷിജിനെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകളോ തെരച്ചിലോ ഉണ്ടാകുന്നില്ലെന്നതാണ് കുടുംബത്തിന്റെ പ്രധാന ആക്ഷേപം.
നിലവിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയിൽ തെരച്ചിൽ നടത്തുവാൻ മുന്നോട്ട് വന്നിട്ടുള്ളത്. കടലിൽ കാണാതായ യുവാക്കൾക്കായുള്ള തെരച്ചിൽ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് ആരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. എന്നാൽ നിലവിലെ ഇടതുസർക്കാരിന്റെ കാലത്ത് മാത്രം കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം 150-ലേറെവരും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

