വാട്ടര്‍ ബോട്ടിലുകള്‍ എപ്പോഴും കൂടെ കരുതുന്നവരേറെയാണ്. ഇടയ്ക്കിടെ അല്പാല്പമായി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായിട്ടാണ് നാം വാട്ടര്‍ ബോട്ടിലുകള്‍ കൂടെത്തന്നെ കരുതുന്നത്.
വാട്ടര്‍ ബോട്ടിലുകള്‍ വെറുതെ വെള്ളമൊഴിച്ച് കഴുകലാണ് മിക്കവരുടെയും പതിവ്. ഇതിലധികം സോപ്പോ സ്ക്രബ്ബോ ഇട്ട് കഴുകുന്നത് അധികപേര്‍ക്കും മടിയുള്ള കാര്യമാണ്. എന്നാലോ ദിവസങ്ങളോളം ഇങ്ങനെ വാട്ടര്‍ ബോട്ടിലുകള്‍ കഴുകാതിരിക്കുന്നത് തീര്‍ച്ചയായും രോഗങ്ങള്‍ വിളിച്ചുവരുത്തും.
അണുക്കളുടെ വാസസ്ഥലമായി ബോട്ടിലുകളുടെ ഉള്‍വശം മാറും. മാത്രമല്ല ദുര്‍ഗന്ധവും ഇതോടൊപ്പമുണ്ടാകും. പക്ഷേ വാട്ടര്‍ ബോട്ടിലുകള്‍ എങ്ങനെയാണ് കാര്യമായ രീതിയില്‍ വൃത്തിയാക്കിയെടുക്കുക എന്നാണ് മിക്കവരും ചോദിക്കുക.
സോപ്പുവെള്ളം ഒഴിച്ച് കഴുകാം. ഇതുതന്നെയാണ് ഏറ്റവും സാധാരണമായ ഒരു രീതി. ഡിറ്റര്‍ജന്റ് ലിക്വിഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ മറ്റ് ചില മാര്‍ഗങ്ങള്‍ കൂടി വാട്ടര്‍ ബോട്ടിലുകള്‍ പരിപൂര്‍ണമായി വൃത്തിയാക്കുന്നതിനായി അവലംബിക്കാവുന്നതാണ്. അവയില്‍ ചിലത്…
ഒന്ന്…
അണുക്കളെ നശിപ്പിക്കുന്നതിനും കറയും അഴുക്കും ദുര്‍ഗന്ധവും നീക്കുന്നതിനും പേരുകേട്ട ചേരുവയാണ് ചെറുനാരങ്ങ. ഇതുപയോഗിച്ച് വാട്ടര്‍ ബോട്ടിലുകളും നല്ലതുപോലെ വൃത്തിയാക്കാം. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേര്‍ത്ത മിശ്രിതം ബോട്ടിലുകള്‍ക്ക് അകത്ത് ഒഴിച്ച് നന്നായി കുലുക്കി കഴുകുകയാണ് വേണ്ടത്. ശേഷം സോപ്പുവെള്ളം കൊണ്ടും കഴുകണം.
രണ്ട്…
വിനാഗിരിയും നല്ലൊരു ക്ലീനിംഗ് ഏജന്റാണ്. ഇതുപോലെ കറയും അഴുക്കും ദുര്‍ഗന്ധവുമെല്ലാം ഇളക്കിക്കളയുന്നതിന് വിനാഗിരി ഏറെ സഹായിക്കുന്നു. വിനാഗിരിയും ചൂടുവെള്ളവുമായി ചേര്‍ത്ത് ഇത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് വച്ച ശേഷം നന്നായി കുലുക്കി കഴുകിയെടുക്കുകയാണ് വേണ്ടത്. കഴുകിയ ശേഷം കുപ്പി തുടച്ചുണക്കുകയും വേണം.
മൂന്ന്…
അറിയപ്പെടുന്ന മറ്റൊരു ക്ലീനിംഗ് ഏജന്റാണ് ബേക്കിംഗ് സോഡ. മൂന്നോ നാലോ സ്പൂണ്‍ വിനാഗിരിയില്‍ അല്പം ഇളംചൂടുവെള്ളവും ചേര്‍ത്ത് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണോളം ബേക്കിംഗ് സോഡ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം കുപ്പിയില്‍ നിറച്ച് അല്പനേരം വയ്ക്കണം. ശേഷം കുപ്പിയുടെ അകവും പുറവും നന്നായി ഉരച്ച് കഴുകിയെടുക്കണം.
Also Read:-ദിവസവും വ്യായാമം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന വലിയ മാറ്റം…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Oct 2, 2023, 1:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]