ശരീരത്തിന്റെയും മനസിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് ആരോഗ്യകരമായ ജീവിതരീതികള്‍ ആവശ്യമാണ്. നമ്മുടെ ശീലങ്ങളും ദുശ്ശീലങ്ങളുമെല്ലാം ഇത്തരത്തില്‍ നമ്മെ വലിയ രീതിയില്‍ സ്വാധീനിക്കാം. അങ്ങനെ തലച്ചോറിന്റെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്ന ചില ദുശ്ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മൊബൈല്‍ സ്ക്രീൻ പോലുള്ള സ്ക്രീനുകളില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് അമിതമായി കൊള്ളുന്നത്
ഭക്ഷണം കഴിക്കാതിരിക്കുകയും പിന്നീട് ഒന്നിച്ച് കഴിക്കുകയും ചെയ്യുന്ന ശീലവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം
ജോലിയില്‍ നിന്നോ വീട്ടില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമുള്ള സ്ട്രെസ് അമിതമായി അനുഭവിക്കുന്നതും പ്രശ്നമാണ്
പതിവായി ഉറക്കം നഷ്ടപ്പെടുന്നത്, ആഴത്തിലുള്ള- സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുന്നത് എന്നിവയും തലച്ചോറിനെ ബാധിക്കാം
സാമൂഹികബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നുമെല്ലാം ഉള്‍വലിഞ്ഞ് നില്ക്കുന്ന പ്രകൃതവും നല്ലതല്ല
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കായികാധ്വാനമില്ലാത്ത അലസമായ ജീവിതരീതിയുള്ളവര്‍ എന്നിവരും ശ്രദ്ധിക്കുക
മോണരോഗവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ വായയും പല്ലുമെല്ലാം ശുചിയാക്കി കൊണ്ടുനടക്കുക
റിഫൈൻഡ് കാര്‍ബ്, അമിതമായി മധുരം, ഫുഡ് അഡിറ്റീവ്സ് എന്നിവയും തലച്ചോറിനെ ദോഷകരമായി ബാധിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]