ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങളും ഡീപ്ഫെയ്ക്ക് ഉള്ളടക്കങ്ങളും പ്രചരിച്ച സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്ക് മുമ്പാകെയാണ് ഈ ഔദ്യോഗിക മാപ്പപേക്ഷ സമർപ്പിച്ചത്.
കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ഡീപ്ഫെയ്ക്ക് ദൃശ്യങ്ങളും തടയുന്നതിൽ മെറ്റായുടെ കീഴിലുള്ള പ്ലാറ്റ്ഫോമുകൾക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നടപടി ഉണ്ടായത്. ഇതിന്റെ ഭാഗമായി മെറ്റായുടെ മുതിർന്ന ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയെ നേരിട്ട് കണ്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി കർശന നിർദ്ദേശം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന വിഷയത്തിൽ സക്കർബർഗ് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത വിവാദത്തിൽ സക്കർബർഗ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

