കൊല്ലം ജില്ലയിലെ ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. വരവിള സന്നിധാനത്ത് അഭിലാഷ്–ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത്.
കുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. സാരമായ പരുക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കൾ ജനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ക്ലാപ്പന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനു മുൻപും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
അടുത്തിടെ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് 17 കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

