മാറ്റമില്ലാതെ കനത്ത മഴ; ഒഴുക്കില്‍പെട്ട് സ്കൂട്ടര്‍ യാത്രികനെ കാണാതായി; വിവിധ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
സ്വന്തം ലേഖിക
തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.
അതിനിടെ, വിതുര കൊപ്പത്തിനടുത്ത് വാമനപുരം നദിയില്‍ സ്കൂട്ടര്‍ യാത്രികനെ ഒഴുക്കില്‍പെട്ട് കാണാതായി. നിലവിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടെ 13 കുടുംബങ്ങളിലായി 52 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യകിഴക്കൻ അറബിക്കടലില്‍ കൊങ്കണ്‍ തീരത്തെ തീവ്ര ന്യൂനമര്‍ദം പനാജിക്കും രത്നഗിരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിച്ചു. കിഴക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദം 24 മണിക്കൂറിനകം ന്യൂനമര്‍ദമായി ശക്തി കുറയും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം നിലവില്‍ തെക്ക് കിഴക്കൻ ഝാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷക്കും മുകളിലാണ്.
കേരള-ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മഴയില്‍ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ട താഴ്ന്ന ഭാഗങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കൊയിലാണ്ടി മേഖലയില്‍ മണ്ണിടിച്ചിലുമുണ്ടായി.
പാലക്കാട് ജില്ലയില്‍ പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി നാശനഷ്ടമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]