
കൊച്ചി : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഒക്ടോബർ രണ്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് “മെഗാ പദ്ധതികൾ” ഉദ്ഘാടനം ചെയ്യും.
സിയാലിൽ ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്വെയർ, എയർപോർട്ട് എമർജൻസി സർവീസസ് എന്നിവയുടെ പ്രവർത്തനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ടെർമിനൽ 3, ‘0484’ ലക്ഷ്വറി എയ്റോ ലോഞ്ച്, വിമാനത്താവളത്തിലെയും ഗോൾഫ് റിസോർട്ടുകളിലെയും സുരക്ഷ സംവിധാനം എന്നിവയുടെ വിപുലീകരണത്തിന്റെ ആദ്യഘട്ട പദ്ധതികളും അദ്ദേഹം ആരംഭിക്കും.
42 ആഡംബര അതിഥി മുറികൾ, റസ്റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് എയ്റോ ലോഞ്ച്.
“50,000 ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആയി ഇത് മാറും,” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]