
നൂറിലധികം സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും വിസ്മയവുമായി ലുലു സീഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കം. സിനിമാ താരം വിനയ് ഫോര്‍ട്ടും ബാലതാരം ദേവനന്ദയും ചേര്‍ന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മീന്‍ വിഭവങ്ങളുടെ സദ്യയും ലുലു ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കടല്‍ മച്ചാന് , ഹിഫ്രാസ് ഇപ്പു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി.(Kochi Lulu mall sea food festival started)
പ്രദേശികമായ മത്സ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനൊപ്പം ലോകത്തെ വിവിധയിടങ്ങളിലുള്ള മത്സ്യങ്ങളുടെ ശേഖരവും സീഫുഡ് ഫെസ്റ്റിലിലുണ്ട്. കൂടാതെ 25ല്‍ പരം മീന്‍ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ രുചികൂട്ടിലാണ് സ്വാദിഷ്ഠമായ ഈ മീന്‍ വിഭവങ്ങള്‍ തയാറാക്കുന്നത്. ഇതിന് പുറമേ ഇരുപതിലധികം മീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സദ്യയും ലുലു ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഉപഭോക്താകള്‍ക്ക് ഫുഡ് കോര്‍ട്ടിലെത്തി ഈ സ്പെഷ്യല്‍ സീഫുഡ് സദ്യ കഴിക്കാനാകും. സീഫുഡ് സദ്യ പ്രീബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പേജില്‍ ലഭ്യമാണ്.

കൊച്ചി ലുലു മാളിലെ സീഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമാ താരം വിനയ് ഫോർട്ടും ബാലതാരം ദേവനന്ദയും നിർവ്വഹിക്കുന്നു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, സോഷ്യൽ മീഡിയ താരങ്ങളായ കടൽ മച്ചാൻ , ഹിഫ്രാസ് ഇപ്പു, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് ചെറിയാൽ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ജോയ് പൈനേടത്ത്, നിഖിൻ ജോസഫ് തുടങ്ങിയവർ സമീപം
സിനിമാ താരം വിനയ് ഫോര്‍ട്ട് ബാല താരം ദേവനന്ദ എന്നിവര്‍ ചേര്‍ന്ന് സീഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊച്ചി ലുലു മാളില്‍ നിര്‍വഹിച്ചു. സോഷ്യല്‍ മീഡിയ താരങ്ങളായ കടല്‍ മച്ചാന് , ഹിഫ്രാസ് ഇപ്പു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന് എന്നിവരും ചടങ്ങില്‍ മുഖ്യാതിഥികളായി. ഉദ്ഘാടന ചടങ്ങിനിടെ ദേവനന്ദയുടെ പ്രസംഗവും ഏറെ ശ്രദ്ധേയമായി. ഏറ്റവും ഇഷ്ടം ഞണ്ടിനെയാണെന്ന പറഞ്ഞ ദേവനന്ദ ഫുഡ് കോര്‍ട്ടിലെത്തി ഞണ്ട് കറി കൂട്ടി വിഭവസമൃദ്ധമായ സീഫുഡ് സദ്യയും കഴിച്ചാണ് മടങ്ങിയത്.

സീഫുഡ് ഫെസ്റ്റ് ഉദ്ഘാടനത്തിന് ശേഷം ലുലു ഹൈപ്പർമാർക്കറ്റിലെ ഫിഷ്കൗണ്ടർ കാണാനെത്തിയ ദേവനന്ദയ്ക്ക് കടൽമച്ചാൻ വിഷ്ണു അഴീക്കൽ, ജീവനുള്ള ഞണ്ടിനെ പരിചയപ്പെടുത്തി കൊടുക്കുന്നു. വിനയ് ഫോർട്ട്, കടൽമച്ചാൻ വിഷ്ണു അഴീക്കലിന്റെ അമ്മ സന്ധ്യ,ഹിഫ്രാസ് ഇപ്പു,ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ എന്നിവർ സമീപം.
കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ജോയ് പൈനേടത്ത്, നിഖിന്‍ ജോസഫ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി. വെള്ളിയാഴ്ച തുടങ്ങിയ സീഫുഡ് ഫെസ്റ്റ് ഒക്ടോബര്‍ 8 വരെ നീണ്ട് നില്ക്കും. മത്സ്യ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും സീഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാണ്.
Story Highlights: Kochi Lulu mall sea food festival started
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]