അബുദാബി ∙ തൊഴിലന്വേഷകർക്കൊപ്പം വിനോദ സഞ്ചാരികൾക്കും കൂടുതൽ അവസരങ്ങളുടെ വാതിൽ തുറക്കുന്ന ഏകീകൃത വീസ നീക്കം ഊർജിതമാക്കി യുഎഇ. പദ്ധതി യാഥാർഥ്യമായാൽ ജിസിസി രാജ്യങ്ങളിൽ (യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൗദി) താമസിക്കുന്ന വിദേശികൾക്കും സന്ദർശകർക്കും ഒറ്റ വീസയിൽ എല്ലാ രാജ്യങ്ങളിലേക്കും പോകാം.
ഏകീകൃത വീസ ഉടൻ നടപ്പാക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു. അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാകുന്നതോടെ ഓരോ രാജ്യത്തേക്കും പ്രത്യേകം വീസയ്ക്കുള്ള നടപടിക്രമങ്ങൾ ഒഴിവാകുന്നതിനൊപ്പം ചെലവും കുറയും. ഏകീകൃത വീസ വ്യവസായികൾക്കും ഗുണകരമാണ്.
രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര സഞ്ചാരത്തിനു വഴിയൊരുക്കുന്നത് എല്ലാ രാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി യഥാർഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും പൊതുവീസ അനിവാര്യമാകും. ജിസിസി രാജ്യങ്ങളിലെ സ്വദേശി പൗരൻമാർക്ക് നിലവിൽ വീസയില്ലാതെ തന്നെ പരസ്പര സന്ദർശന അനുമതിയുണ്ട്.
Content Highlight: Single visa to GCC countries
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]