തൃശൂർ ജില്ലയിൽ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കടത്തുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
കേച്ചേരി – പന്നിത്തടം – അക്കിക്കാവ് ബൈപ്പാസ് റോഡില്‍ പന്നിത്തടം ഭാഗത്താണ് ഈ അപകടം സംഭവിച്ചത്. കേച്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന ബൊലേറോ പിക്കപ്പ് വാന്‍ പന്നിത്തടം സെന്ററില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു.
പന്നിത്തടം സെന്ററിലെ സിംലാ ഗ്രൗണ്ടിലേക്കാണ് വാഹനം മറിഞ്ഞു വീണത്. വാഹനം മറിഞ്ഞയുടൻ ഇതിലുണ്ടായിരുന്നവർ വാഹനത്തിലുണ്ടായിരുന്ന പുകയില ഉല്‍പ്പന്ന ചാക്കുകൾ റോഡിനു സമീപത്തെ പൊന്തക്കാടുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.
പത്തിലധികം ചാക്കുകളിലായാണ് നിരോധിത ലഹരി വസ്തുവായ ഹാന്‍സ് സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ് പുകയില ഉത്പന്നങ്ങളും വാഹനവും കസ്റ്റഡിയില്‍ എടുത്തു.
വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കടത്താനുള്ള നീക്കമാണ് വാഹന അപകടത്തെ തുടര്‍ന്ന് വിഫലമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

