ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ജൂഡോ മത്സരങ്ങളിൽ രാജ്യത്തിനായി അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർ സ്വർണ മെഡലുകൾ സ്വന്തമാക്കി.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ ഇന്ത്യ സ്വർണം നേടുന്നത് ഇതാദ്യമായാണ്. ഈ വിജയത്തോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം അഞ്ചായി ഉയർന്നു.
കൂടാതെ, യാമിനി മൗര്യ ജൂഡോയിൽ വെള്ളി മെഡലും കരസ്ഥമാക്കി. ഇതുവരെ അഞ്ച് സ്വർണ്ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആകെ 19 മെഡലുകളാണ് ഇന്ത്യ ഗ്ലാസ്ഗോയിൽ സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ പരിചയസമ്പന്നനായ ജോഷ്വ കാറ്റ്സിനെ പരാജയപ്പെടുത്തിയാണ് ഹർഷ് സിംഗ് ചരിത്രപരമായ സ്വർണമെഡൽ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പുരുഷ ജൂഡോ താരമെന്ന അഭിമാനവും 23-കാരനായ ഹർഷ് സിംഗിന്റെ കന്നി കോമൺവെൽത്ത് ഗെയിംസ് മത്സരമാണിത്.
ഗ്ലാസ്ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ ജൂഡോ താരങ്ങളായ ഹർഷ് സിംഗ്, അസ്മിത ഡേ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ജൂഡോയ്ക്ക് ഇതൊരു “ചരിത്രപരമായ ദിവസം” ആണെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

