കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ ചർച്ചയായ മുത്തങ്ങ ഭൂസമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. പ്രമുഖരായ എം.
ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരാണ് വിധിപ്രകാരം കുറ്റക്കാരായത്. എന്നാൽ 23 മുതൽ 57 വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
ഈ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ വിചാരണവേളയിൽ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.
കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ അശോകൻ ആണെങ്കിലും, അദ്ദേഹം ഇതിനകം മരണപ്പെട്ടിട്ടുള്ളതിനാൽ ശിക്ഷാവിധി ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. വിനോദിനെ ഒടുവിൽ വെട്ടിയത് അശോകനാണെന്നും ഇതുതന്നെയാണ് മരണകാരണമെന്നും കോടതി നിരീക്ഷിച്ചു.
വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിലുമുണ്ടായ സാങ്കേതിക തടസ്സങ്ങളും കാലതാമസവുമാണ് വിധി വൈകാൻ കാരണമായത്.
ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽത്തിയത് ഉൾപ്പെടെയുള്ള 13 കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരുന്നത്. എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ പിന്നീട് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫ് ഹാജരായപ്പോൾ, പ്രതിഭാഗത്തിനായി അഭിഭാഷകരായ ടി.എം.റഷീദ്, വി.ജി.ലൈജു എന്നിവർ കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചു. എന്താണ് മുത്തങ്ങ കേസ്? സർക്കാർ വാഗ്ദാനം ചെയ്ത അഞ്ചേക്കർ ഭൂമി ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം സമരാർഥികൾ 2003 ജനുവരി 5ന് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങ വനം കയ്യേറി ഊര് സ്ഥാപിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.
തുടർന്ന് ഈ സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 2003 ഫെബ്രുവരി 19ന് നടന്ന വെടിവയ്പ്പിൽ സമരത്തോട് അനുബന്ധിച്ച് മുൻപന്തിയിലുണ്ടായിരുന്ന ജോഗി കൊല്ലപ്പെടുകയുണ്ടായി. ഇതിനുപുറമേയാണ് ചോരവാർന്ന് പൊലീസുകാരനും കൊല്ലപ്പെട്ടത്.
ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനു, എം.
ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രശസ്തമായ ഭൂസമരം അരങ്ങേറിയത്. ഇനി രണ്ട് കേസുകൾ ബാക്കി മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇനി വിചാരണയും നടപടികളും അവശേഷിക്കുന്നത് മുത്തങ്ങയിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ളതും 27 പേരെ തടഞ്ഞുവച്ചതുമടക്കം രണ്ട് കേസുകളാണ്.
ഈ കേസുകളിൽ സി.കെ.ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റ് കേസുകളെല്ലാം ഇതിനോടകം തള്ളിപ്പോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

