മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഡോക്ടർമാരുടെ സ്ഥലംമാറ്റം പൂർണ്ണമായും സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളിൽ അഴിതിയോ സ്വജനപക്ഷപാതമോ ഉള്ളതായി തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണപരമായ ആവശ്യങ്ങൾക്കായി ഡോക്ടർമാരെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
സ്ഥലംമാറ്റം മൂലം ജീവനക്കാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാത്രം കോടതിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കൂടാതെ, പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയായിട്ടില്ല എന്ന ഒറ്റ കാരണം മാത്രം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

