തൃശൂർ ജ്യോതി എൻജിനീയറിങ് കോളജ് രജത ജൂബിലി നിറവിൽ. കോളജിന്റെ രജത ജൂബിലി വർഷത്തിന്റെയും ഇരുപത്തിയഞ്ചാമത് ബാച്ചിന്റെയും ഔദ്യോഗിക ഉദ്ഘാടനം തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷക്കാലമായി വിദ്യാഭ്യാസ രംഗത്തും സമൂഹത്തിനും ജ്യോതി എൻജിനീയറിങ് കോളജ് നൽകിയ അമൂല്യ സംഭാവനകൾ ഈ വേളയിൽ അതീവ പ്രാധാന്യത്തോടെ സ്മരിക്കപ്പെടുന്നുവെന്ന് ആർച്ച് ബിഷപ് വ്യക്തമാക്കി. വനകാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും കൂടുതൽ കരുത്തുറ്റ പദ്ധതികൾക്ക് രൂപം നൽകാനുമുള്ള സുവർണാവസരമാണ് ഈ ജൂബിലി വർഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളജ് മാനേജർ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു.
സ്ഥാപനത്തിന്റെ ഭാവി വികസന രേഖകളും ചടങ്ങിൽ ചർച്ചയായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ ഫാ. ഡോ.
ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. പി.
സോജൻ ലാൽ, വൈസ് പ്രിൻസിപ്പൽ പ്രഫ. പി.
രത്തനൻ, ബിഎസ്എച്ച് മേധാവി രഞ്ചു ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ വകുപ്പുകളുടെ മേധാവികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

