സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വ്യക്തമാക്കി.
അത്തരം യാതൊരുവിധ തീരുമാനങ്ങളും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും വിശ്വാസികൾ തന്നെയാണ് ആരാധനാലയങ്ങളുടെ കാര്യങ്ങൾ നോക്കേണ്ടതെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും വ്യക്തമായ ധാരണയുള്ള പ്രസ്ഥാനമാണ് സിപിഐഎമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസികൾ അണിനിരക്കേണ്ട
ഇടമാണ് ആരാധനാലയങ്ങൾ. എന്നാൽ, ഇത്തരം ഇടങ്ങളിൽ വർഗീയശക്തികൾ ആസൂത്രിതമായി പിടിമുറുക്കാനുള്ള ശ്രമങ്ങളാണ് വർത്തമാനകാലത്ത് നടത്തുന്നതെന്നും പി.
ജയരാജൻ ആരോപിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്ന പാർട്ടി പ്രവർത്തകനാണ് താനെന്നും അത്തരം ശക്തമായ ഇടപെടലുകളാണ് നുണ നിർമ്മാതാക്കളെ അസ്വസ്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടാണ് വസ്തുതയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരായിരിക്കുന്നതെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

