ആലപ്പുഴ : സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയത് വൻ മദ്യ ശേഖരം. ഹരിപ്പാട് കാർത്തികപ്പള്ളി ചേപ്പാട് വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്നാണ് 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്റ്റിക്കർ പതിച്ച് സൂക്ഷിച്ചിരുന്ന 783 കുപ്പി വ്യാജമദ്യം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയത്.
വ്യാജ മദ്യം നിർമിച്ച് സ്റ്റിക്കറും ഹോളോഗ്രാമും ഒട്ടിച്ച് കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്ന സംഘമാണ് എക്സൈസ് പിടിയിലായത് . വീട്ടുടമയായ സതീന്ദ്രലാലിനെ (47) എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വീടിന്റെ മുകളിലത്തെ നിലയിലാണ് ബോട്ടിലിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വ്യാജ ലേബലുകൾ, വ്യാജ സ്റ്റിക്കറുകൾ, വ്യാജ ഹോളോഗ്രാം മുദ്ര എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]